Site icon Fanport

ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രമെഴുതാൻ സുനില്‍ ഛേത്രി

ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രമെഴുതാൻ ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനില്‍ ഛേത്രി. ഛേത്രിയുടെ 50 ആം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരമാണ് ഇന്ന് മുംബൈ സിറ്റിക്കെതിരെ നടക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 2017-18 സീസണിലാണ് ബെംഗളൂരു ആദ്യമായി ഇറങ്ങിയത്. ബെംഗളൂരുവിലെ മുന്നില്‍ നിന്നും നയിക്കാന്‍ ക്യാപ്റ്റന്‍ ഛേത്രിയുണ്ടായിരുന്നു. ചെന്നെയിന്‍ എഫ്‌സിയോട് കിരീടം അടിയറവ് പറഞ്ഞെങ്കിലും മികച്ച പ്രകടനവുമായി ബെംഗളൂരു വരവറിയിച്ചു. 14 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ ഛേത്രി അടിച്ചത്.

ബെംഗളൂരുവിനോടൊപ്പം അഞ്ച് വർഷത്തിലേറെയായി ഛേത്രിയുണ്ട്. ഐ ലീഗിൽ വിജയക്കൊടി പാറിച്ചതിനു ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എത്തുന്നത്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരമാണ് സുനിൽ ഛേത്രി. ഇന്ത്യക്കായി 67 ഗോളുകളും ഛേത്രി നേടിയിട്ടുണ്ട്.

Exit mobile version