നേപ്പിയറില്‍ കളി തടസ്സപ്പെട്ടു, കാരണക്കാരന്‍ മഴയല്ല, സൂര്യന്‍

നേപ്പിയറില്‍ ഡിന്നര്‍ ബ്രേക്ക് കഴിഞ്ഞ് ആരംഭിച്ച മത്സരത്തില്‍ രോഹിത് ശര്‍മ്മയെ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും ഒരോവറിനു ശേഷം കളി തടസ്സപ്പെട്ടു. സൂര്യ രശ്മികള്‍ നേരിട്ട് ബാറ്റ്സ്മാന്മാരുടെ കണ്ണില്‍ അടിക്കുന്നതിനാല്‍ പന്ത് കാണുവാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നതിനാല്‍ സ്ഥിതി മെച്ചപ്പെടുന്നത് വരെ മത്സരം നിര്‍ത്തി വയ്ക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്.

30 മിനുട്ട് അധിക സമയമുള്ളതിനാല്‍ 50 ഓവര്‍ മത്സരം തന്നെയാവും നടക്കുകയെന്നും അമ്പയര്‍ ഷോണ്‍ ഹൈഗ് വിശദീകരിച്ചു. സാധാരണ ക്രിക്കറ്റ് പിച്ചുകള്‍ വടക്ക്-തെക്ക് ദിശയിലാണ് തയ്യാറാക്കുന്നതെങ്കിലും ഇന്നത്തെ മത്സരം നടക്കുന്ന മക്ലീന്‍ പാര്‍ക്കില്‍ ഇത് കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനാലാണ് ഈ പ്രശ്നം അനുഭവപ്പെട്ടത്.

Exit mobile version