Site icon Fanport

ഒരു ദശാബ്ദത്തിനു ശേഷം സുബോട്ടിച്ച് ക്ലബ്ബ് വിടുന്നു

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും പത്ത് വർഷത്തിന് ശേഷം നെവിൻ സബോട്ടിച്ച് കൂടു മാറുന്നു. ലീഗ് വൺ ക്ലബ്ബായ സെന്റ് ഏറ്റെയിനിലേക്ക് പോവാനാണ് സബോട്ടിച്ച് ബുണ്ടസ് ലീഗയോട് വിട പറയുന്നത്. 29 കാരനായ സബോട്ടിച്ച് ബുണ്ടസ് ലീഗ ക്ലബ്ബായ മെയിൻസിലൂടെയാണ് കളിയാരംഭിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ക്ളോപ്പിന്റെ ഡോർട്ട്മുണ്ട് ടീമിൽ അംഗമായിരുന്നു സബോട്ടിച്ച്.

രണ്ടര വർഷത്തെ ഡീലിലാണ് സെന്റ് ഏറ്റെയിനിലേക്ക് സെർബിയൻ ഡിഫെൻഡർ പോകുന്നത്. ലീഗും കപ്പും ജയിച്ച് ഡോർട്ട്മുണ്ട് ഡബിൾ നേടിയ ടീമിൽ അംഗമായിരുന്ന സബോട്ടിച്ച് പിന്നീട് പരിക്ക് കാരണം തഴയപ്പെടുകയായിരുന്നു. കഴിഞ്ഞ സീസണിൽ ലോണിൽ കൊളോണ് വേണ്ടിയായിരുന്നു താരം കളിച്ചത്. ഒരു ദശാബ്ദത്തോളം മഞ്ഞപ്പടയുടെ പ്രതിരോധം കാത്ത സെർബിയൻ പോകുന്നത് ഡോർട്മുണ്ട് ആരാധകരെ വികാരാധീനരാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version