Site icon Fanport

ദേശീയ സബ്ജൂനിയർ ഫുട്ബോളിൽ കേരളം സെമിയിൽ

ദേശീയ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അഭിമാനം ഉയർത്തി കൊണ്ട് കേരളത്തിന്റെ കുട്ടികൾ. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഒഡീഷയെ സമനിലയിൽ പിടിച്ചതോടെയാണ് കേരളം സെമി ഉറപ്പിച്ചത്. ഇന്ന് തുടക്കത്തിൽ പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് കേരളം ഒഡീഷയെ സമനിലയിൽ പിടിച്ചത്. നിലവിലെ ദേശീയ ചാമ്പ്യന്മാരാണ് ഒഡീഷ.

ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളം സെമിയിലേക്ക് എത്തുന്നത്. മേഘാലയ ആണ് ഗ്രൂപ്പിലെ ഒന്നാമന്മാർ. നേരത്തെ മേഘാലയോട് കേരളം പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിൽ നാലു മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയുമാണ് കേരളത്തിന്റെ സമ്പാദ്യം. പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും, ഗോവയെ 2-1 എന്ന സ്കോറിനും നേരത്തെ കേരളം തോൽപ്പിച്ചിരുന്നു.

Exit mobile version