ഇന്ന് സ്റ്റീവ് കോപ്പൽ വീണ്ടും ജംഷദ്പൂരിൽ

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന പോരാട്ടത്തിൽ എ ടി കെ കൊൽക്കത്ത ജംഷദ്പൂർ എഫ് സിയെ നേരിടും. പരിശീലകൻ സ്റ്റീവ് കോപ്പലിന്റെ ജംഷദ്പൂരിലേക്കുള്ള മടക്കം കൂടിയാകും ഇത്. കഴിഞ്ഞ സീസണിൽ ജംഷദ്പൂരിന്റെ പരിശീലകനായിരുന്ന കോപ്പൽ. മികച്ച ഫോമിലുള്ള ജംഷസ്പൂരിനെ തളയ്ക്കാൻ കോപ്പലിന് ആകുമോ എന്നാണ് ഇന്ന് ഫുട്ബോൾ നിരീക്ഷലർ ഉറ്റു നോക്കുന്നത്.

ജംഷദ്പൂരിന്റെ ആദ്യ ഹോം മത്സരമാണിത്. കളിച്ച രണ്ട് മത്സരങ്ങളിൽ നാലു പോയന്റുള്ള ജംഷദ്പൂർ ഇന്ന് വിജയിച്ച് ലീഗിൽ ഒന്നാമത് എത്താനാകും ശ്രമിക്കുക. ഫെറാണ്ടോയുടെ കീഴിൽ അണിനിരക്കുന്ന ജംഷദ്പൂർ ഇത്തവണ മികച്ച ഫുട്ബോൾ ആണ് പുറത്ത് എടുക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈയെ തോൽപ്പിക്കാനും രണ്ടാം മത്സരത്തിൽ ബെംഗളൂരുവിനെ അവരുടെ നാട്ടിൽ സമനിലയിൽ തളക്കാനും ജംഷദ്പൂരിനായി.

മറുവശത്ത് എ ടി കെ അവസാന മത്സരത്തിൽ ഡെൽഹിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ്. അതിനു മുമ്പ് രണ്ട് മത്സരങ്ങളിൽ കോപ്പലിന്റെ ടീം പരാജയപ്പെട്ടിരുന്നു. ഡെൽഹിക്കെതിരെ ലാൻസരോട്ടെയും ബൽവന്ത് സിംഗുമൊക്കെ ഫോമിലായത് കോപ്പലിനും സന്തോഷം നൽകുന്നുണ്ട്. ജംഷദ്പൂരിന് ഹോം ഗ്രൗണ്ടിൽ നിറഞ്ഞ ഗ്യാലറിയുടെ പിന്തുണ ഉണ്ടാകുൻ എന്നാണ് കരുതപ്പെടുന്നത്.

Exit mobile version