മക്ഗ്രാത്തിന്റെ ഈ നേട്ടം മറികടക്കുവാന്‍ സ്റ്റാര്‍ക്ക് നേടേണ്ടത് മൂന്ന് വിക്കറ്റ് കൂടി

ഒരു ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടുകയെന്ന റെക്കോര്‍ഡ് നിലവില്‍ ഗ്ലെന്‍ മക്ഗ്രാത്തിന് സ്വന്തമാണ്. 2007 ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്ത് 26 വിക്കറ്റുകളാണ് അന്ന് ടീമിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണ്ണായക സംഭാവനയായി നേടിയത്. ഇപ്പോള്‍ ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള അഞ്ച് വിക്കറ്റ് നേട്ടത്തോടെ മിച്ചല്‍ സ്റ്റാര്‍ക്ക് 24 വിക്കറ്റുമായി നിലകൊള്ളുകയാണ്. 3 വിക്കറ്റ് കൂടി നേടിയാല്‍ മക്ഗ്രാത്തിന്റെ റെക്കോര്‍ഡിനെ സ്റ്റാര്‍ക്കിന് മറികടക്കാം.

ലോകകപ്പില്‍ 71 വിക്കറ്റുകളാണ് മക്ഗ്രാത്തിന് സ്വന്തമാക്കാനായിട്ടുള്ളത്. അതേ സമയം സ്റ്റാര്‍ക്കിന്റെ ഇപ്പോളത്തെ നേട്ടം 46 വിക്കറ്റും. 29 വയസ്സുള്ള സ്റ്റാര്‍ക്കിന് ഒരു ലോകകപ്പ് കൂടി കളിക്കാമെന്നിരിക്കെ മക്ഗ്രാത്തിന്റെ ആകെയുള്ള ലോകകപ്പ് വിക്കറ്റ് നേട്ടം മറികടക്കാനാകുമോ എന്നതാണ് ഇനി കാത്തിരുന്ന കാണേണ്ടത്.

Previous articleഒച്ചോവ ഹീറോ, കോസ്റ്റ റീക്കയെ തോൽപ്പിച്ച് മെക്സിക്കോ സെമിയിൽ
Next article“വാൻഹാൽ ഏറ്റവും മികച്ച കോച്ച്”, മുൻ യുണൈറ്റഡ് കോച്ചിനെ പുകഴ്ത്തി റൂണി