90 റണ്‍സ് ജയം നേടി ശ്രീലങ്ക

- Advertisement -

ആതിഥേയരായ മലേഷ്യയ്ക്കെതിരെ 90 റണ്‍സിന്റെ ജയം നേടി ശ്രീലങ്ക. ഇന്ന് നടനന് മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 136/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മലേഷ്യയ്ക്ക് തങ്ങളുടെ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് മാത്രമേ നേടാനായുള്ളു. ലങ്കയ്ക്കായി യശോദ മെന്‍ഡിസ്(36), ഹസിനി പെരേര(32*), നിപുനി ഹന്‍സിക(20), അനുഷ്ക സഞ്ജീവനി(26) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍.

ബൗളിംഗില്‍ 4 ഓവറില്‍ 13 റണ്‍സിനു 3 വിക്കറ്റ് നേടിയ നിലാക്ഷി ഡി സില്‍വയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സുഗന്ധിക കുമാരി നാലോവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടു നല്‍കി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു. ഇനോക രണവീരയും ഒഷാഡി രണസിംഗേയും തങ്ങളുടെ ഓവറുകള്‍ കൃത്യതയോടെ എറിഞ്ഞു തീര്‍ത്തു. 14 റണ്‍സ് നേടിയ ക്രിസ്റ്റീന ബാരെറ്റ് ആണ് മലേഷ്യയുടെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement