തോല്‍വിയ്ക്ക് പിന്നാലെ പിഴ, ശ്രീലങ്കയ്ക്ക് കഷ്ടകാലം

നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ച് പന്തെറിഞ്ഞതിനു ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു പിഴ. ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിനിടെയാണ് സംഭവം. ശ്രീലങ്കന്‍ താരങ്ങള്‍ക്ക് 10 ശതമാനം പിഴയും നായകന്‍ മലിംഗയ്ക്ക് 20 ശതമാനം പിഴയുമാണ് വിധിച്ചിരിക്കുന്നത്. അടുത്ത 12 മാസത്തിനുള്ളില്‍ മലിംഗ ക്യാപ്റ്റനായിരിക്കെ ശ്രീലങ്ക ഇത് വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ മലിംഗയ്ക്ക് സസ്പെന്‍ഷന്‍ വരുമെന്നും ഐസിസി അറിയിച്ചു.

45 റണ്‍സിനാണ് ആദ്യ ഏകദിന ന്യൂസിലാണ്ടിനെതിരെ ശ്രീലങ്ക തോല്‍വിയേറ്റു വാങ്ങിയത്.

Exit mobile version