Site icon Fanport

അനായാസം ശ്രീലങ്ക, 9 വിക്കറ്റ് വിജയം

അയര്‍ലണ്ടിനെതിരെ മികച്ച വിജയവുമായി ശ്രീലങ്ക. അയര്‍ലണ്ടിനെ 128/8 എന്ന സ്കോറിന് ഒതുക്കിയ ശേഷം 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ആണ് ശ്രീലങ്ക 133 റൺസ് നേടി വിജയം കരസ്ഥമാക്കിയത്.

കുശൽ മെന്‍ഡിസ് 43 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 22 പന്തിൽ 31 റൺസ് നേടിയ ചരിത് അസലങ്കയും വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. 25 പന്തിൽ 31 റൺസ് നേടിയ ധനന്‍ജയ ഡി സിൽവയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

Exit mobile version