Img 20220812 004553

ശ്രീകുട്ടൻ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു, ഗോകുലം കേരളയിലേക്ക് വീണ്ടും എത്തും

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ സ്ട്രൈക്കർ ശ്രീകുട്ടൻ ക്ലബ് വിടുന്നു. താരത്തെ ഐ ലീഗ് ക്ലബായ ഗോകുലം കേരള സ്വന്തമാക്കും എന്ന് സില്ലിസ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ശ്രീകുട്ടൻ ഗോകുലം കേരളയിൽ ലോണിൽ കളിച്ചിരുന്നു. ഗോകുലത്തിന്റെ ലീഗ് കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച താരമാണ് ശ്രീകുട്ടൻ. 17 മത്സരങ്ങൾ കളിച്ച ശ്രീകുട്ടൻ രണ്ട് നിർണായക ഗോളുകൾ നേടിയിരുന്നു.


കഴിഞ്ഞ പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ആയി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും ശ്രീകുട്ടനെ ഐ എസ് എൽ സ്ക്വാഡിൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്നാണ് താരം ലോണിൽ പോയത്‌. ഇപ്പോൾ വീണ്ടും താരത്തെ നിലനിർത്തണ്ട എന്ന് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരിക്കുകയാണ്‌. ഇത്തവണ താരം സ്ഥിര കരാറിൽ ആകും ഗോകുലത്തിലേക്ക് പോകുന്നത് എന്നാണ് സൂചന.

മുമ്പ് എഫ് സി കേരളയുടെ താരമായിരുന്നു ശ്രീകുട്ടൻ. അര എഫ് സിക്കായും കെ എസ് ഇ ബിക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്. സെന്റ് തോമസ് തൃശ്ശൂരിലൂടെ വളർന്നു വന്ന താരമാണ്.

Story Highlight: Sreekuttan to leave Kerala Blasters for Gokulam Kerala

Exit mobile version