Site icon Fanport

സ്പർസ് വിടുമെന്ന സൂചനയുമായി വെർടോംഗൻ

ബെൽജിയൻ സെന്റർ ബാക്കായ വെർടോംഗൻ സ്പർസ് വിടുമെന്ന് സൂചനകൾ നൽകി. തനിക്ക് കുറച്ചു കൂടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഉള്ള ക്ലബിൽ കളിക്കണം എന്ന് വെർടോംഗൻ പറഞ്ഞു. കിരീടങ്ങൾ നേടുകയാണ് ലക്ഷ്യം. അത് ടോട്ടൻഹാമിൽ ആയാലും പ്രശ്നമില്ല‌. പക്ഷെ ടോട്ടൻഹാം അല്ലായെങ്കിൽ വേറെ ക്ലബിൽ കളിക്കാനും ഒരുക്കമാണെന്നും വെർടോംഗൻ പറഞ്ഞു.

2012 മുതൽ ടോട്ടൻഹാമിനായി കളിക്കുന്ന താരമാണ് വെർടോംഗൻ. ഇരുന്നൂറ്റി അമ്പതോളം മത്സരങ്ങളും ക്ലബിനായി വെർടോംഗൻ കളിച്ചിട്ടുണ്ട്. എന്നാൽ ഒരു കിരീടം പോലും ടോട്ടൻഹാമിനൊപ്പം താരത്തിന് നേടാൻ ആയിട്ടില്ല. അതാണ് ക്ലബ് വിടാൻ താരം തയ്യാറാകാൻ കാരണം. താൻ യൂറോപ്പിൽ തന്നെ കളിക്കും എന്നും എന്നാൽ മാത്രമെ തനിക്ക് ബെൽജിയം ടീമിൽ ഇടം ലഭിക്കൂ എന്നും വെർടോംഗൻ പറഞ്ഞു.

Exit mobile version