Site icon Fanport

ടോട്ടൻഹാം വിടുമെന്ന് ഡാനി റോസ്

ടോട്ടൻഹാമിന്റെ ഫുൾബാക്കായ ഡാനി റോസ് താൻ ഉടൻ തന്നെ ക്ലബ് വിട്ടേക്കും എന്ന് അറിയിച്ചു. 28കാരനായ താരം തന്നെയാണ് ക്ലബ് തന്നെ വിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞത്. പ്രായം കൂടുന്നതോടെ താരങ്ങളെ മാറ്റുക എന്നത് ടീമിന്റെ പോളിസി ആണെന്നും അതുകൊണ്ട് തന്നെ തന്നെയും ഉടൻ ക്ലബ് ഉപേക്ഷിക്കുമെന്നും റോസ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ടോട്ടൻഹാമിന്റെ ആദ്യ ഇലവനിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു റോസ്. 37 മത്സരങ്ങളിൽ റോസ് കഴിഞ്ഞ സീസണിൽ ടോട്ടൻഹാം നിരയിൽ ഉണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അടക്കം റോസ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. 2007 മുതൽ ടോട്ടൻഹാം ക്ലബിൽ ഉള്ള താരമാണ് റോസ്.

Exit mobile version