Picsart 23 08 28 22 57 46 541

സ്പർസിന്റെ മധ്യനിര താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സർപ്രൈസ് നീക്കം

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിലേക്ക് എത്തവെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ടീം ശക്തമാക്കാനുള്ള നെട്ടോട്ടത്തിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ സ്പർസിന്റെ മധ്യനിര താരം പിയെരെ എമിലെ ഹൊയിബർഗിനായി രംഗത്ത് ഉള്ളതായാണ് റിപ്പോർട്ട്‌. സ്പർസ് ഹൊയിബർഗിനെ വിൽക്കാൻ തയ്യാറാണ്. പുതിയ പരിശീലകന്റെ പദ്ധതിയിൽ ഹൊയിബർഗ് ഇല്ല.

28കാരനായ താരം 2020 മുതൽ സ്പർസിനൊപ്പം ഉണ്ട്‌‌. സ്പർസിനായി 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്‌. 8 ഗോളും അദ്ദേഹം നേടി. മുമ്പ് സതാമ്പ്ടണായും പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. ബയേൺ മ്യൂണിച്ചിലൂടെ വളർന്നു വന്ന താരം ഷാൽക്കെയ്ക്ക് ആയും മുമ്പ് കളിച്ചു.

ഡെന്മാർക്ക് ദേശീയ ടീമിനായി 67 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഡെന്മാർക്കിന്റെ തന്നെ റാസ്മസ് ഹൊയ്ലുണ്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. മധ്യനിരയിലേക്ക് ഒരു താരത്തെ യുണൈറ്റഡ് ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുൻപ് സൈൻ ചെയ്യും എന്ന് ഉറപ്പാണ്.

Exit mobile version