സ്പിന്‍ കുരുക്കില്‍ കുടുങ്ങി ദക്ഷിണാഫ്രിക്ക, ഗോളില്‍ കനത്ത തോല്‍വി

ഗോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ലങ്കയുടെ സ്പിന്‍ ബൗളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ദക്ഷിണാഫ്രിക്ക പുറത്ത്. മൂന്നാം ദിവസം 354 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ 278 റണ്‍സിന്റെ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. 28.5 ഓവറുകള്‍ മാത്രം നീണ്ട് നിന്ന ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 73 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 22 റണ്‍സ് നേടിയ വെറോണ്‍ ഫിലാന്‍ഡര്‍ ആണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.

ദില്‍രുവന്‍ പെരേര ആറ് വിക്കറ്റും രംഗന ഹെരാത്ത് മൂന്നും വിക്കറ്റും നേടി. ഇരുവരുമല്ലാതെ വേറൊരു ബൗളറെയും ലങ്ക 28 ഓവറുകളില്‍ ഉപയോഗിച്ചിരുന്നില്ല. ഹെരാത്തിനു പകരം ബൗളിംഗിനെത്തിയ ലക്ഷന്‍ സണ്ടകന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആവുകയും ചെയ്തു. മത്സരത്തിലെ നാലാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക സ്കോര്‍ ചെയ്യുന്ന ഏറ്റവും കുറഞ്ഞ സ്കോര്‍ കൂടിയാണ് ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version