Site icon Fanport

വനിതാ U-19 യൂറോ, വീണ്ടും സ്പെയിൻ ചാമ്പ്യൻസ്

വനിതാ അണ്ടർ 19 യൂറോ കപ്പ് കിരീടം വീണ്ടും സ്പെയിനിന് തന്നെ. ഇന്ന് സ്വിറ്റ്സർലാന്റിൽ നടന്ന യൂറോ കപ്പ് ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ജർമ്മനിയെ തോൽപ്പിച്ചാണ് തങ്ങളുടെ മൂന്നാം അണ്ടർ 19 യൂറോ കിരീടം സ്പെയിൻ സ്വന്തമാക്കിയത്. മറിയ ലൊമ്പാർട്ട് 80ആം മിനുട്ടിൽ നേടിയ ഗോളാണ് സ്പെയിനിന് കിരീടം നൽകിയത്.

സ്പെയിനിന്റെ തുടർച്ചയായ അഞ്ചാം യൂറോ ഫൈനലായിരുന്നു ഇത്. സെമിയിൽ ഡെന്മാർക്കിനെ തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലികേക്ക് കടന്നത്. നോർവേയെ തോല്പ്പിച്ചാണ് ജർമ്മനി ഫൈനലിലേക്ക് എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version