Site icon Fanport

ഒപ്പത്തിനൊപ്പം സ്പെയ്നും റഷ്യയും, സമനില തെറ്റാതെ ആദ്യ പകുതി

സ്പെയ്ൻ റഷ്യ പ്രീക്വാർട്ടർ പോരാട്ടം ആദ്യ പകുതി പിന്നിട്ടപ്പോൾ സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടുകയായിരുന്നു. ഇഗ്നഷേവിച്ചിന്റെ സെല്ഫ് ഗോളിൽ മുന്നിലെത്തിയ സ്പെയ്നെ റഷ്യ ഡിസ്യുബയുടെ ഗോളിൽ സമനില പിടിക്കുകയായിരുന്നു.

75 ശതമാനത്തിലേറെ ബോൾ പൊസഷൻ കൈയിൽ വെച്ചിട്ടും 3 ഷോട്ട് മാത്രമാണ് സ്പെയ്ന് നേടാൻ കഴിഞ്ഞത്. കടുത്ത പ്രതിരോധം തീർത്ത റഷ്യയ്ക്ക് 11ആം മിനിറ്റിൽ ഇഗ്നഷേവിച്ച് വഴങ്ങിയ സെൽഫ് ഗോൾ ആണ് തിരിച്ചടി ആയത്. ഫ്രീകിക്കിൽ നിന്നും അസെൻസിയോ പോസ്റ്റിലേക്ക് നൽകിയ ക്രോസ് റാമോസിനെ തടയുന്നതിന് ഇടയിൽ ഇഗ്നഷേവിച്ചിന്റെ കാലിൽ തട്ടി ഗോൾ ആവുകയായിരുന്നു. എന്നാൽ കൗണ്ടർ അറ്റാക്കുകളിലൂടെ കളിച്ച റഷ്യ 41ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ സമനില പിടിച്ചു. പന്ത് കൈകൊണ്ടു തൊട്ടതിനു അനുവദിച്ച പെനാൽറ്റി എടുത്ത ഡിസ്യുബക്ക് പിഴച്ചില്ല. സ്‌കോർ 1-1.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version