Site icon Fanport

ദക്ഷിണ മേഖല കിരീടം നിലനിർത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി

പോണ്ടിച്ചേരിയിൽ നടക്കുന്ന ദക്ഷിണ മേഖല ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കിരീടം. ഇന്ന് ഫൈനൽ ലീഗിലെ അവസാന മത്സരവും വിജയിച്ചതോടെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കിരീടം ഉറപ്പിച്ചത്. ഇന്നത്തെ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഹിന്ദുസ്ഥാനെയാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്.

ഇന്നലെ നടന്ന മത്സരങ്ങളിൽ കേരള യൂണിവേഴ്സിറ്റിയോട് സമനില വഴങ്ങിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി മറ്റൊരു മത്സരത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിക്കുകയും ചെയ്തിരുന്നു. ഫൈനൽ ലീഗിൽ ഇതോടെ കേരള യൂണിവേഴ്സിറ്റിയും കാലിക്കറ്റും ഒപ്പത്തിനൊപ്പം എത്തി. അവസാനം ടോസിൽ ആണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. നിലവിലെ അഖിലേന്ത്യാ ചാമ്പ്യന്മാരായാണ് കാലിക്കറ്റ് പോണ്ടിച്ചേരിയിൽ എത്തിയിരുന്നത്. ഇത് കാലിക്കറ്റിന്റെ തുടർച്ചയായ മൂന്നാം കിരീടമാണ്.

Exit mobile version