പുരുഷന്മാരിൽ സതേൺ ബ്രേവ്, വനിതകളിൽ ഓവൽ ഇവന്‍വിന്‍സിബിള്‍സ് – ഇവര്‍ ദി ഹണ്ട്രെഡ് ജേതാക്കള്‍

ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന പതിപ്പിൽ പുരുഷന്മാരുടെ കിരീടം സതേൺ ബ്രേവിന്. വനിതകളുടെ ടീമും ഫൈനലിലെത്തിയെങ്കിലും ബ്രേവിന് ഫൈനലില്‍ ഓവൽ ഇന്‍വിന്‍സിബിള്‍സിനോട് തോല്‍വിയായിരുന്നു ഫലം.

ഇന്നലെ നടന്ന പുരുഷന്മാരുടെ ഫൈനലിൽ ബ്രേവ് ബിര്‍മ്മിംഗാം ഫീനിക്സിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സതേൺ ബ്രേവ് 168/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 36 പന്തിൽ 61 റൺസ് നേടിയ പോള്‍ സ്റ്റിര്‍ലിംഗും 19 പന്തിൽ 44 റൺസ് നേടിയ റോസ് വൈറ്റ്‍ലിയും ആണ് ടീമിനായി തിളങ്ങിയത്.

Southernbrave

ബിര്‍മ്മിംഗാമിന് വേണ്ടി ലിയാം ലിവിംഗ്സ്റ്റൺ പതിവ് പോലെ തിളങ്ങിയെങ്കിലും ലക്ഷ്യത്തിന് 32 റൺസ് അകലെ മാത്രമേ ടീമിനെത്താനായുള്ളു. ലിവിംഗ്സ്റ്റൺ 19 പന്തിൽ 46 റൺസും മോയിന്‍ അലി 36 റൺസും നേടിയപ്പോള്‍ ബെന്നി ഹോവൽ 14 പന്തിൽ 20 റൺസ് നേടി. 138/5 എന്ന സ്കോറാണ് 100 പന്തിൽ ബിര്‍മ്മിംഗാം ഫീനിക്സ് നേടിയത്.

വനിതകളിൽ ആദ്യം ബാറ്റ് ചെയ്ത ഓവൽ 121/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സതേൺ ബ്രേവ് 73 റൺസിന് ഓള്‍ഔട്ട് ആയി.

Exit mobile version