പകരക്കാരെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

വനിത ലോക ടി20യ്ക്കായുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് രണ്ട് മാറ്റം. നേരത്തെ ഐസിസി ബൗളിംഗ് ആക്ഷന്റെ പേരില്‍ വിലക്കിയ ഓഫ് സ്പിന്നര്‍ റൈസിബേ ടോസാക്കെയ്ക്കും പരിക്കേറ്റ സാറ സ്മിത്തിനും പകരം താരങ്ങളെയാണ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചത്. റൈസിബേയ്ക്ക് പകരം യോലാനി ഫൗറിയും സാറയ്ക്ക് പകരം മോസൈലൈന്‍ ഡാനിയല്‍സും ആണ് പകരക്കാരായി എത്തുക.

ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ച ദിവസം തന്നെയാണ് റൈസിബേയുടെ ബൗളിംഗ് ആക്ഷനെതിരെ വിലക്ക് വന്നത്. ആദ്യം ദക്ഷിണാഫ്രിക്ക താരത്തിന്റെ ആക്ഷന്‍ ശരിയാക്കി ടീമില്‍ തിരിച്ചെത്തിക്കുവാനുള്ള ശ്രമം ആരംഭിക്കുമെന്നാണ് കരുതിയതെങ്കിലും പിന്നീട് അതിനു കൂടുതല്‍ സമയം വേണ്ടി വരുമെന്നതിനാല്‍ പകരം താരത്തെ പ്രഖ്യാപിക്കുകയായിരുന്നു.

നവംബര്‍ 12നു ശ്രീലങ്കയാണ് ദക്ഷഇണാഫ്രിക്കയുടെ ആദ്യ എതിരാളി. വിന്‍ഡീസ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Exit mobile version