Site icon Fanport

ഓസ്ട്രേലിയക്കെതിരായ പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. മൂന്നാം ഏകദിനത്തിൽ 6 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ലബുഷെയിൻ നേടിയ സെഞ്ചുറിയുടെ പിൻബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് നേടിയത്. തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27 പന്തുകൾ ബാക്കി നിൽക്കെ 6 വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി 84 റൺസ് എടുത്ത സ്മട്സും പുറത്താവാതെ 68 റൺസ് എടുത്ത ക്ളസ്സനും 50 റൺസ് എടുത്ത വേറെയെന്നെയുമാണ് അനായാസ ജയം നേടിക്കൊടുത്തത്. ഓപ്പണർമാരായ മലൻ 23 റൺസും ക്യാപ്റ്റൻ ഡി കോക്ക് 26 റൺസുമെടുത്ത് പുറത്തായി. നേരത്തെ 108 റൺസ് എടുത്ത ലബുഷെയിൻ ആണ് ഓസ്ട്രേലിയക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 55 റൺസ് എടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരെ നഷ്ട്ടപെട്ട ഓസ്‌ട്രേലിയക്ക് വേണ്ടി മാർഷിനെയും ഷോർട്ടിനെയും കൂട്ടുപിടിച്ച് ലബുഷെയിൻ 254 റൺസിൽ എത്തിക്കുകയായിരുന്നു.

Exit mobile version