ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തത് ഗാംഗുലി

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിയെടുത്തതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയെ ഒരു ടഫ് ടീം ആക്കി മാറ്റിയത് ഗാംഗുലി ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തിയ ശേഷമാണെന്ന് ഹുസൈന്‍ വ്യക്തമാക്കി. സൗരവ് ഗാംഗുലിയ്ക്ക് മുമ്പും ഇന്ത്യന്‍ ടീമില്‍ വലിയ താരങ്ങളുണ്ടായിരുന്നു, ഇന്ത്യ മികച്ച ടീം തന്നെയായിരുന്നു. അസ്ഹര്‍, ജവഗല്‍ ശ്രീനാഥ് എന്നിങ്ങനെ മികച്ച താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു, പക്ഷേ സൗരവ് ഗാംഗുലിയ്ക്ക് ഇന്ത്യയുടെ സമീപനങ്ങളെ മാറ്റുവാന്‍ സാധിച്ചുവെന്ന് നാസര്‍ വ്യക്തമാക്കി.

അതിന് മുമ്പ് ഇന്ത്യന്‍ ടീം ഹൃദ്യമായ അനുഭവങ്ങള്‍ക്ക് പേര് കേട്ട ടീമായിരുന്നുവെങ്കില്‍ ഗാംഗുലിയുടെ ആഗമനത്തോട് ഇന്ത്യ കുറച്ച് കൂടി കര്‍ക്കശക്കാരായ സംഘമായി മാറിയെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. ടോസിന് വൈകിയെത്തിയ സൗരവ് ഗാംഗുലിയുടെ കാര്യവും ഉദാഹരണമായി നാസര്‍ സൂചിപ്പിച്ചു. സ്റ്റീവ് വോയും കമന്റേറ്റര്‍മാരുമെല്ലാം ടോസിന് എത്തിയിട്ടും ഗാംഗുലിയെ കാത്തിരിക്കേണ്ട സാഹചര്യമെല്ലാം ഗാംഗുലി നായകനായി എത്തിയപ്പോള്‍ മാത്രം സംഭവിച്ചതാണെന്നും നാസര്‍ഹുസൈന്‍ വ്യക്തമാക്കി.

Exit mobile version