പരിക്ക്; റെക്കോർഡ് സൈനിംഗ് നോർദെ മോഹൻ ബഗാൻ വിടുന്നു

മോഹൻ ബഗാൻ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള സൈനിംഗ് ആയ സോണി നേർദെ ക്ലബ് വിടുന്നു. പരിക്ക് കാരണമാണ് നോർദെ ക്ലബ് വിടുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. അടുത്തിടെ പരിക്കേറ്റ നോർദെയ്ക്ക് ഇനി ഈ‌ സീസണിൽ കളിക്കാൻ ആകില്ല എന്ന് ഉറപ്പായതോടെയാണ് നോർദയെ റിലീസ് ചെയ്യാൻ ബഗാൻ തീരുമാനിച്ചത്.

തനിക്ക് ഇനി അങ്ങോട്ടുള്ള സാലറി വേണ്ട എന്ന് താരം തന്നെ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. ഏകദേശം 2 കോടിയോളം രൂപയ്ക്കാണ് സോണി നോർദയെ ബഗാൻ ഇത്തവണ ടീമ എത്തിച്ചത്. പക്ഷെ പരിക്ക് നോർദയ്ക്കും ബഗാനും വില്ലനാവുക ആയിരുന്നു. കഴിഞ്ഞ സീസണിൽ ബഗാനായി തകർപ്പൻ പ്രകടനമായിരുന്നു നോർദെ നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version