Site icon Fanport

താരമായി സോൺ, ചൈനക്കെതിരെ കൊറിയക്ക് ജയം

ഏഷ്യൻ കപ്പിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ താരമായി ടോട്ടൻഹാം താരം സോൺ. ഇന്ന് ചൈനയെ നേരിട്ട കൊറിയ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വിജയം ഉറപ്പിച്ചത്. ഏഷ്യൻ കപ്പിലെ തന്റെ ആദ്യ മത്സരം കളിക്കുന്ന സോൺ രണ്ടു അസിസ്റ്റുകളുമായാണ് കളം വിട്ടത്. നേരത്തെ ഫിലിപ്പീൻസിനെതിരെയും കിർഗിസ്ഥാനെതിരെയുമുള്ള മത്സരം കളിക്കാതിരിക്കാൻ സോണിന് കൊറിയ അനുവാദം നൽകിയിരുന്നു.

മത്സരത്തിന്റെ 14 മിനുട്ടിൽ തന്നെ കൊറിയ മുൻപിലെത്തി. സോണിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഹ്വങ് ഉയ് ജോ ഗോളാക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ കിം മിൻ ജെയുടെ ഗോളിലൂടെ കൊറിയ ലീഡ് ഇരട്ടിയാക്കി. സോണിന്റെ കോർണറിൽ നിന്നായിരുന്നു കിം മിൻ ജെയുടെ  ഗോൾ പിറന്നത്. ജയത്തോടെ സി ഗ്രൂപ്പിൽ ഒന്നാം സ്ഥനത്ത് എത്താനും കൊറിയക്കായി.

തോൽവിയോടെ ചൈന ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായി. അടുത്ത റൗണ്ടിൽ ചൈന തായ്ലൻഡിനെ നേരിടും. അതെ സമയം ഗ്രൂപ്പ് എ, ബി, എഫ് ഗ്രൂപുകളിൽ ഏതെങ്കിലും ഒന്നിലെ മൂന്നാം സ്ഥാനക്കാരെയാവും കൊറിയ നേരിടുക.

Exit mobile version