Site icon Fanport

അവസാന മത്സരത്തിൽ സ്നൈഡർ ഹോളണ്ടിനെ നയിക്കും

ഡച്ച് മിഡ്ഫീൽഡർ വെസ്ലി സ്നൈഡറിന്റെ ഹോളണ്ട് ജേഴ്സിയിലെ അവസാന മത്സരത്തിൽ ഇന്ന് അദ്ദേഹം ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞാകും ഇറങ്ങുക. പെറുവിനെതിരെയാണ് ഹോളണ്ടിന്റെ മത്സരം. സ്നൈഡറിന്റെ ഹോളണ്ട് ജേഴ്സിയിൽ 134ആം മത്സരമാകും ഇത്.

സൗഹൃദ മത്സരത്തിനായി ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമൻ ടീം പ്രഖ്യാപിച്ചപ്പോൾ സ്നൈഡറും ഇടം പിടിച്ചിരുന്നു. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന സ്നൈഡ്സ്റിന് മികച്ചൊരു യാത്രയയപ്പ് നൽകാനാണ് വീണ്ടു സനിഡറെ ഹോളണ്ടിന്റെ ടീമിൽ എടുത്തത്.

34കാരനായ സ്നൈഡർ ഈ കഴിഞ്ഞ ലോകകപ്പ് യോഗ്യത ഹോളണ്ട് നേടാതിരുന്നതോടെ ആയിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ഹോളണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡുള്ള താരമാണ് സ്നൈഡർ‌. മുമ്പ് അയാക്സ്, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകളുടെ മിഡ്ഫീൽഡ് ഭരിച്ചിരുന്ന താരമാണ് സ്നൈഡ്ർ.

ഇപ്പോൾ ഖത്തറി ക്ലബായ അൽ ഖരാഫയുടെ താരമാണ്.

Exit mobile version