തുറന്ന് പറഞ്ഞ് സ്മിത്ത്, തനിക്ക് ടെന്‍ഷനുണ്ടായിരുന്നു

- Advertisement -

വിലക്കിനു ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്. മാര്‍ച്ച് 25നു ശേഷം ഇതാദ്യമായാണ് സ്റ്റീവ് സ്മിത്ത് ഒരു മത്സരത്തിനായി കളത്തിലിറങ്ങുന്നത്. എന്നാല്‍ ഇന്നലെ ഗ്ലോബല്‍ ടി20 കാനഡയില്‍ ടൊറോണ്ടോ നാഷണല്‍സിനു വേണ്ടി വീണ്ടും കളിക്കാനിറങ്ങിയപ്പോള്‍ താരം മികവ് പുലര്‍ത്തിയിരുന്നു.

41 പന്തില്‍ 61 റണ്‍സ് നേടിയ സ്മിത്തിനു മത്സരത്തില്‍ വിജയിച്ച ടീമിന്റെ ഭാഗമാകുവാനുള്ള ഭാഗ്യവുമുണ്ടായി. മത്സരത്തിനിടെ എവിന്‍ ലൂയിസിന്റെ ക്യാച്ച് സ്മിത്ത് കൈവിട്ടിരുന്നു. ക്രിസ് ഗെയിലിന്റെ ക്യാച്ച് എടുക്കുകയും ചെയ്തു. ലൂയിസ് പിന്നീട് 96 റണ്‍സ് വരെ നേടുകയും ചെയ്തിരുന്നു. സാധാരണ താന്‍ കളിക്കിറങ്ങുമ്പോള്‍ ടെന്‍ഷന്‍ അടിക്കാറില്ലെങ്കിലും ഇത്തവണ താന്‍ ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് സ്മിത്ത് തുറന്ന് പറയുകയായിരുന്നു.

മൂന്ന് മാസത്തെ ഇടവേള, ഏറെ കാലമായി പരിശീലനമില്ല, വീണ്ടും കളിക്കാനിറങ്ങുന്നത് എല്ലാം സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായെന്നാണ് സ്മിത്ത് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement