ശതകത്തിനരികെ സ്മിത്ത്, 92*

- Advertisement -

പെര്‍ത്ത് ടെസ്റ്റില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടിയിട്ടുണ്ട്. സ്റ്റീവന്‍ സ്മിത്ത്, ഉസ്മാന്‍ ഖ്വാജ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ടീമിന്റെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. 55/2 എന്ന നിലയില്‍ നിന്ന് 124 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ 50 റണ്‍സ് നേടിയ ഉസ്മാന്‍ ഖ്വാജ പുറത്താകുകയായിരുന്നു. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ സ്മിത്ത് 92 റണ്‍സ് നേടി ക്രീസിലുണ്ട്. ഷോണ്‍ മാര്‍ഷ്(7*) ആണ് ഒപ്പം നില്‍ക്കുന്നത്. ക്രെയിഗ് ഓവര്‍ട്ടണ്‍(2), ക്രിസ് വോക്സ് എന്നിവരാണ് വിക്കറ്റ് നേട്ടക്കാര്‍.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 403 റണ്‍സില്‍ അവസാനിച്ചിരുന്നു. 35 റണ്‍സ് നേടുന്നതിനിടെ അവസാന ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇംഗ്ലണ്ട് പ്രതിരോധത്തിലാവുകയായിരുന്നു. 237 റണ്‍സ് കൂട്ടുകെട്ട് നേടിയ ദാവീദ് മലന്‍(140)-ജോണി ബൈര്‍സ്റ്റോ(119) കൂട്ടുകെട്ട് പിരിഞ്ഞ ശേഷം ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement