Site icon Fanport

ഡബിൾ സെഞ്ചുറിയിലേക്ക് സ്മിത്ത്, ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്

ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിവസം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 369 റൺസ് എടുത്തിട്ടുണ്ട്. ഡബിൾ സെഞ്ചുറിക്ക് അരികിൽ സ്റ്റീവ് സ്മിത്തും കൂട്ടിന് ക്യാപ്റ്റൻ ടിം പെയിനുമാണ്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ സ്മിത്തും പെയിനും കൂടി 145 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്.

ഒരു വേള സ്മിത്തിനെ ഇംഗ്ലണ്ട് പുറത്താക്കിയെങ്കിലും നോ ബോളിന്റെ രൂപത്തിൽ സ്മിത്തിന്റെ രക്ഷക്കെത്തുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ലബ്ഷെയിനുമായി ചേർന്ന് സ്മിത്ത് 116 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് മൂന്ന് വിക്കറ്റും ലീച്ചും ഓവർട്ടണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version