വേഗതയേറിയ ഇന്ത്യന്‍ ടി20 അര്‍ദ്ധ ശതകം നേടി സ്മൃതി മന്ഥാന

ഒരിന്ത്യന്‍ വനിത താരം നേടുന്ന വേഗതയേറിയ ടി20 അന്താരാഷ്ട്ര ശതകം നേടി സ്മൃതി മന്ഥാന. ഇന്ന് ഇംഗ്ലണ്ടിനെതിരെ ടി20 ത്രിരാഷ്ട്ര പരമ്പരയിലെ മത്സരത്തിലാണ് 25 പന്തില്‍ നിന്ന് സ്മൃതി തന്റെ അര്‍ദ്ധ ശതകം നേടിയത്. 9ാം ഓവറിലെ നാലാം പന്തിലാണ് ജെനി ഗണ്ണിനെ ബൗണ്ടറി പായിച്ച് സ്മൃതി തന്റെ വേഗതയേറിയ അര്‍ദ്ധ ശതകം നേടിയത്.

40 പന്തില്‍ നിന്ന് 76 റണ്‍സുമായി സ്മൃതി പുറത്താകമ്പോള്‍ രണ്ട് സിക്സും 12 ബൗണ്ടറിയുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. 18 പന്തില്‍ അര്‍ദ്ധ ശതകം നേടിയ ന്യൂസിലാണ്ട് താരം സോഫി ഡിവൈനിന്റെ പേരിലാണ് നിലവില്‍ വേഗതയേറിയ അര്‍ദ്ധ ശതകത്തിന്റെ റെക്കോര്‍ഡ്. രണ്ടാം സ്ഥാനം 22 പന്തില്‍ അര്‍ദ്ധ ശതകം നേടിയ വിന്‍ഡീസ് താരം ഡിയാന്‍ഡ്ര ഡോട്ടിനാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്മിത്തിനോട് ക്യാപ്റ്റന്‍സി ഒഴിയാന്‍ ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് കമ്മീഷന്‍
Next articleഅടിച്ച് തകര്‍ത്ത് ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ 198 റണ്‍സ്