Site icon Fanport

സ്മാളിംഗിനെ സ്വന്തമാക്കാൻ ആഴ്സണൽ രംഗത്ത്

ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിനായി ആഴ്സണൽ രംഗത്തുള്ളതായി വാർത്ത. ഇപ്പോൾ റോമയിൽ കളിക്കുന്ന താരം അവിടെ സ്ഥിര കരാർ ഒപ്പുവെക്കും എന്നാണ് സൂചനകൾ. 35 മില്യണോളം സ്മാളിംഗിനായി ചിലവഴിക്കാൻ ആഴ്സണൽ തയ്യാറാണ്. പക്ഷെ വൈരികളായ ആഴ്സണലിന് യുണൈറ്റഡ് സ്മാളിംഗിനെ നൽകുമോ എന്നത് സംശയമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഈ സീസൺ തുടക്കത്തിൽ ലോൺ അടിസ്ഥാനത്തിൽ ആണ് സ്മാളിംഗ് റോമയിൽ എത്തിയത്. ചെറിയ കാലയളവിൽ തന്നെ റോമയുടെ ലീഡറായി മാറാൻ സ്മാളിംഗിനായി. സെന്റർ ബാക്കിൽ പകരം വെക്കാനില്ലാത്ത പ്രകടനമാണ് ഇറ്റലിയിൽ നടത്തുന്നത്. സ്മാളിംഗിനെ സ്ഥിര കരാറിൽ സൈൻ ചെയ്യണം എന്നാണ് ആഗ്രഹമെന്ന് റോമ പരിശീലകൻ ഫൊൻസെക അടുത്തിടെ പറഞ്ഞിരുന്നു.

സ്മാളിംഗിനെ പ്രകടനത്തിൽ തൃപ്തരായ റോമ അദ്ദേഹത്തിന് നേരത്തെ പുതിയ കരാർ വാഗ്ദാനം ചെയ്തിരുന്നു. 15 മില്യണോളം തുക മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുന്ന തരത്തിൽ ഉള്ള കരാർ പക്ഷെ യുണൈറ്റഡ് നിരസിക്കുകയായിരുന്നു. ടോട്ടൻഹാമും സ്മാളിംഗിനായി രംഗത്തുണ്ട്.

Exit mobile version