Site icon Fanport

സൂര്യകുമാർ യാദവ് ക്യാപ്റ്റൻ ആയതിനു ശേഷമുള്ള ആദ്യ പത്ര സമ്മേളനത്തിന് എത്തിയത് രണ്ടുപേർ മാത്രം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടി20 മത്സരത്തിന് മുന്നോടിയായുള്ള മത്സരത്തിന് മുന്നോടിയായുള്ള സൂര്യകുമാർ യാദവിന്റെ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർ എത്തിയില്ല.വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിന് മുന്നെ നടന്ന പത്ര സമ്മേളനത്തിൽ ആകെ രണ്ട് പത്ര പ്രവർത്തകർ ആണ് ചോദ്യം ചോദിക്കാൻ ഉണ്ടായിരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പതിവ് പത്ര സമ്മേളനങ്ങളിൽ നിന്നും തീർത്തും വിപരീത സാഹചര്യമായി ഇത്.

സൂര്യകുമാർ 23 11 17 15 48 07 535

ലോകകപ്പ് ഫൈനൽ കഴിഞ്ഞ് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളൂ എന്നതും ആ തോൽവിയുടെ നിരാശയും ആകാം ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഈ അവസ്ഥ കണ്ട് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെ അമ്പരന്നു. പത്രസമ്മേളനത്തിന് മുന്നോടിയായി പുഞ്ചിരിച്ചുകൊണ്ട് യാദവ് തന്നെ, “രണ്ടുപേർ മാത്രമേ?” ഉള്ളൂ എന്ന് ചോദിച്ചു.

ഇന്ന് വൈകിട്ട് 7 മണിക്ക് ആണ് ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടി20 നടക്കുന്നത്‌. ലോകകപ്പിൽ പങ്കെടുത്ത സീനിയർ താരങ്ങളിൽ ഭൂരിഭാഗവും ഈ പരമ്പരയുടെ ഭാഗമല്ല.

Exit mobile version