Site icon Fanport

ഒതുക്കുങ്ങലിൽ സെമി ആദ്യ പാദത്തിൽ ഫിഫയെ സ്കൈ ബ്ലൂ തറപറ്റിച്ചു

ഒതുക്കുങ്ങലിൽ ഫിഫാ മഞ്ചേരിക്ക് പരാജയം. ഇന്മ് ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ സ്കൈ ബ്ലൂ എടപ്പാൾ ആണ് ഫിഫാ മഞ്ചേരിയെ വീഴ്ത്തിയത്. ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്കൈ ബ്ലൂ എടപ്പാളിന്റെ വിജയം. മികച്ച ഫോമിൽ ആയിരുന്ന ഫിഫാ മഞ്ചേരിയുടെ സീസണിലെ രണ്ടാം തോൽവിയാണിത്. രണ്ടാം പാദ സെമിയിൽ വിജയിച്ചാൽ മാത്രമെ ഇനി ഫിഫയ്ക്ക് ഫൈനൽ പ്രതീക്ഷയുള്ളൂ.

നാളെ ഒതുക്കുങ്ങലിൽ രണ്ടാം സെമിയിൽ ലിൻഷാ മണ്ണാർക്കാട് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

Exit mobile version