Site icon Fanport

ബാറ്റിംഗിൽ സൂര്യകുമാറും ബൗളിംഗിൽ അര്‍ഷ്ദീപും തിളങ്ങി, വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കെതിരെ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം

ടി20 ലോകകപ്പിനു മുമ്പുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. ഇന്ന് വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിൽ 13 റൺസ് വിജയം ആണ് ഇന്ത്യ കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 158/6 എന്ന സ്കോറാണ് നേടിയത്.

52 റൺസ് നേടിയ സൂര്യകുമാര്‍ യാദവ് ആണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. ദീപക് ഹൂഡ(22), ഹാര്‍ദ്ദിക് പാണ്ഡ്യ(27) എന്നിവരും റൺസ് കണ്ടെത്തി. ദിനേശ് കാര്‍ത്തിക് പുറത്താകാതെ 19 റൺസ് നേടിയെങ്കിലും താരം 23 പന്തിൽ നിന്നാണ് ഈ സ്കോര്‍ നേടിയത്. അക്സര്‍ പട്ടേൽ 5 പന്തിൽ 10 റൺസ് നേടി പുറത്തായി.

59 റൺസ് നേടിയയ സാം ഫാന്നിംഗ് വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കായി തിളങ്ങിയെങ്കിലും 3 വിക്കറ്റ് നേടിയ അര്‍ഷ്ദീപ് മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകി. താരം വെറും 6 റൺസാണ് തന്റെ മൂന്നോവറിൽ വിട്ട് നൽകിയത്. ഭുവനേശ്വര്‍ കുമാര്‍, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version