മഴ, വിവാദങ്ങൾ! സിംഗപ്പൂർ ഗ്രാന്റ് പ്രീമിയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്

സിംഗപ്പൂർ ഗ്രാന്റ് പ്രീമിയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ സെർജിയോ പെരസ്. കനത്ത മഴ കാരണം വൈകി തുടങ്ങിയ റേസിൽ നിരവധി അപകടങ്ങൾ ആണ് കാണാൻ ആയത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെ മറികടന്നാണ് പെരസ് വിജയം പിടിച്ചെടുത്തത്. മുൻതൂക്കം നേടിയ ശേഷം എഞ്ചിൻ പ്രശ്നങ്ങൾ നേരിട്ട പെരസ് പക്ഷെ ലെക്ലെർകിന്റെ കടുത്ത വെല്ലുവിളി അവസാന ലാപ്പുകളിൽ അതിജീവിക്കുക ആയിരുന്നു.

സേഫ്റ്റി കാർ ഉള്ള സമയത്ത് പെരസ് നിയമം ലംഘിച്ചോ എന്ന കാര്യത്തിൽ റെഡ് ബുൾ ഡ്രൈവർ റേസിന് ശേഷം അന്വേഷണവും നേരിട്ടിരുന്നു. ഫെറാറിയുടെ കാർലോസ് സെയിൻസ് മൂന്നാമത് എത്തിയപ്പോൾ വളരെ മോശം തുടക്കം അതിജീവിച്ച റെഡ് ബുള്ളിന്റെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ ഏഴാമത് റേസ് അവസാനിപ്പിച്ചത്. കനത്ത മഴക്ക് ശേഷം തുടങ്ങിയ റേസിൽ പലപ്പോഴും നിരവധി അപകടങ്ങൾ കാണാൻ ആയി. ഇതിനെ തുടർന്ന് 6 ഡ്രൈവർമാർക്ക് റേസ് പൂർത്തിയാക്കാനും ആയില്ല.