അകാനെ യമാഗൂച്ചിയുമായി സിന്ധുവിന് ഇന്ന് ഫൈനല്‍

ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ന് ഇന്ത്യയുടെ പിവി സിന്ധു ജപ്പാന്റെ അകാനെ യമാഗൂച്ചിയെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45നോ അതിനു ശേഷമോ ആവും മത്സരം ആരംഭിക്കുക. നിലവില്‍ ലോക റാങ്കിംഗില്‍ നാലാം റാങ്കുകാരിയാണ് അകാനെ യമാഗൂച്ചി. സെമിയില്‍ സിന്ധു മറ്റൊരു ജപ്പാന്‍ താരം നൊസോമി ഒക്കുഹാരയെയാണ് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയത്. അതേ സമയം യമാഗൂച്ചി തായ്‍വാന്‍ താരം സു യിംഗ് തായിയെയാണ് കീഴടക്കിയത്. മത്സരം ജപ്പാനീസ് താരം നേരിട്ടുള്ള ഗെയിമില്‍ വിജയിച്ചു.

Exit mobile version