പരേഡ് ഓഫ് നേഷന്‍സ്: ഇന്ത്യന്‍ സംഘത്തെ നയിച്ചത് പിവി സിന്ധു

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീമുകളുെ മാര്‍ച്ച് പാസ്റ്റായ പരേഡ് ഓഫ് നേഷന്‍സില്‍ ഇന്ത്യന്‍ പതാകയേന്തിയത് ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പിവി സിന്ധു. റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ സിന്ധു നിലവില്‍ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സീഡിംഗില്‍ ഒന്നാം സ്ഥാനത്തുമാണ്.

227 അംഗങ്ങളുള്ള ഇന്ത്യന്‍ സംഘത്തിന്റെ മെഡല്‍ പ്രതീക്ഷ ബാഡ്മിന്റണ്‍, ഷൂട്ടിംഗ്, അത്‍ലറ്റിക്സ്, ബോക്സിംഗ് എന്നിങ്ങനെയുള്ള മത്സരയിനങ്ങളിലാണ്. പരേഡ് ഓഫ് നേഷന്‍സില്‍ ആദ്യം യൂറോപ്പിലെ രാജ്യങ്ങളും പിന്നീട് ആഫ്രിക്ക, സെന്റട്രല്‍ അമേരിക്ക, ഏഷ്യ എന്നിങ്ങനെയുള്ള ക്രമത്തിലാണ് പരേഡില്‍ രാജ്യങ്ങള്‍ പങ്കെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശസ്ത്രക്രിയ, ആറ് മാസത്തോളം മിച്ചല്‍ മാര്‍ഷ് കളത്തിനു പുറത്ത്
Next articleചാമ്പ്യൻസ് ലീഗിൽ റെക്കോർഡ് സൃഷ്ടിച്ച് റയൽ മാഡ്രിഡിന്റെ കാർവഹാൾ