Site icon Fanport

അകാനെ യമാഗൂച്ചിയെ വീഴ്ത്തി സിന്ധു വേള്‍ഡ് ടൂര്‍ ഫൈനലില്‍

പിവി സിന്ധു BWF ലോക ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍. ജപ്പാന്റെ ലോക മൂന്നാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയ്ക്കെതിരെ മൂന്ന് ഗെയിം ത്രില്ലറിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

ആദ്യ ഗെയിം 21-15ന് വിജയിച്ച സിന്ധു രണ്ടാം ഗെയിമിൽ 15-21 എന്ന സ്കോറിനാണ് പിന്നിൽ പോയത്. അവസാന ഗെയിമിൽ ഇരുവരും ഒപ്പത്തിനൊപ്പം പോരാടി നിന്നപ്പോള്‍ സിന്ധു 21-19ന് വിജയവും ഫൈനലിലെ സ്ഥാനവും ഉറപ്പാക്കുകയായിരുന്നു.

Exit mobile version