കേരള ബ്ലാസ്റ്റേഴ്സ് പരാതി കൊടുത്തു, സിഫ്നിയോസ് ഇന്ത്യ വിട്ടു

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് എഫ്.സി  ഗോവയിൽ എത്തിയ മാർക്ക് സിഫ്നിയോസിനെതിരെ ഫോറിൻ റീജിയണൽ റെജിസ്ട്രേഷൻ ഓഫീസിൽ കേരള ബ്ലാസ്റ്റേഴ്സ് പരാതി കൊടുത്തതിനെ തുടർന്ന് താരം ഇന്ത്യ വിട്ടു. ഇന്നലെ നടന്ന നോർത്ത് ഈസ്റ്റ് ഗോവ മത്സരത്തിന് തൊട്ടുമുന്നേയാണ് സിഫ്നിയോസ് ഇന്ത്യ വിട്ട് ഹോളണ്ടിലേക്ക് പറന്നത്.

കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാനുള്ള എംപ്ലോയ്മെന്റ് വിസയിലാണ് എഫ് സി ഗോവയിൽ സിഫ്നിയോസ് കളിക്കുന്നത് എന്നും അത് നിയമവിരുദ്ധമാണെന്നുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാതി. പരാതിയെ തുടർന്ന് FRRO ഓഫീസ് എഫ് സി ഗോവയേയും സിഫ്നിയോസിനെയും ബന്ധപ്പെടുകയും താരത്തോട് രാജ്യം വിടുകയോ അതോ ഡീപോർടിംഗ് നടപടിക്ക് വഴങ്ങുകയോ മാത്രമെ പരിഹാരമുള്ളൂ എന്ന് പറയുകയായിരുന്നു.

FRROയുടെ നിർദേശം അനുസരിച്ച് താരം ഇന്ത്യ വിട്ട് സ്വന്തം രാജ്യത്തേക്ക് പറന്നു. സിഫ്നിയോസ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് എഫ് സി ഗോവയിലേക്ക് കൂടുമാറിയത്. താരത്തിന് ഇനി നടപടികൾ പൂർത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചുവരണമെങ്കിൽ ചുരുങ്ങിയത് 10 ദിവസമെങ്കിലും എടുക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version