Site icon Fanport

ബ്ലാസ്റ്റേഴ്സ് വിട്ട സിഫ്നിയോസിനെ എഫ് സി ഗോവ സ്വന്തമാക്കി

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് കഴിഞ്ഞ ദിവസം റിലീസ് ചെയ്യപ്പെട്ട മാർക്ക് സിഫ്നിയോസിനെ എഫ് സി ഗോവ സ്വന്തമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടക്കുന്ന ചർച്ചയ്ക്ക് ഒടുവിലാണ് സിഫ്നിയോസ് എഫ് സി ഗോവയിൽ ചേരാൻ തീരുമാനിച്ചത്. സ്പാനിഷ് സ്ട്രൈക്കർ അഡ്രിയാൻ കൊളുംഗയെ റിലീസ് ചെയ്ത ഒഴിവിലേക്കാണ് സിഫ്നിയീസിനെ ഗോവ സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം തന്നെ ഫാൻപോർട്ട് സിഫ്നിയോസും ഗോവയും തമ്മിലുള്ള ചർച്ചകൾ റിപ്പോർട്ട് ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി നാലു ഗോളുകൾ നേടിയ താരം എഫ് സി ഗോവയ്ക്ക് എതിരേയും നേരത്തെ ഗോൾ നേടിയിരുന്നു. താരം ഡച്ച് ക്ലബിന്റെ ഓഫർ കണ്ടാണ് ക്ലബ് വിട്ടത് എങ്കിലും ഡച്ച് ക്ലബുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ എഫ് സി ഗോവയുടെ ഓഫർ സ്വീകരിക്കുകയായിരുന്നു.

ഐ എസ് എല്ലിൽ നടത്തിയ മികവ് കണ്ടാണ് ഗോവ സിഫ്നിയോസിനെ സമീപിച്ചത്. എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും മാനേജ്മെന്റിനും കനത്ത തിരിച്ചടിയാണ് സിഫ്നിയോസിന്റെ ഈ കൂടുമാറ്റം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version