Site icon Fanport

സിഫ്നിയോസ് – എഫ് സി ഗോവ സൈനിംഗ് ഔദ്യോഗികമായി

കേരള ബ്ലാസ്റ്റേഴ്സ് വിട്ട മാർക്ക് സിഫ്നിയോസിന്റെ സൈനിംഗ് എഫ് സി ഗോവ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം തന്നെ സിഫ്നിയോസുമായി ഗോവ കരാറിൽ എത്തിയിരുന്നു. ഇന്ന് സിഫ്നിയോസ് കരാറിൽ ഒപ്പിട്ടതോടെ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുക ആയിരുന്നു.

ബ്ലാസ്റ്റേഴ്സിനായി നാലു ഗോളുകൾ ഈ സീസണിൽ നേടിയ താരമാണ് സിഫ്നിയോസ്. താരത്തിന്റെ ഗോവയിലേക്കുള്ള കൂടുമാറ്റം കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനും ആരാധകർക്കും കനത്ത നിരാശയാണ് നൽകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version