Site icon Fanport

അയ്യരിനായി അയ്യരുകളി!! അവസാനം 12.25 കോടിക്ക് താരത്തെ കൊൽക്കത്ത സ്വന്തമാക്കി

ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രേയസ് അയ്യറിനെ 12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. അയ്യറിന് 2 കോടി ആയിരുന്നു അടിസ്ഥാന വില. ശ്രേയസിനായി നിരവധി ഫ്രാഞ്ചൈസികളാണ് ലേലത്തിൽ രംഗത്ത് എത്തിയത്. തുടക്കം മുതൽ താരത്തിന്റെ മുൻ ക്ലബായ ഡെൽഹി ക്യാപിറ്റൽസ് രംഗത്ത് ഉണ്ടായുരുന്നു. ലേലം ആറ് കോടി കഴിഞ്ഞപ്പോൾ പോരാട്ടം ഡെൽഹിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ആയി. ഗുജ്റാത്ത് ടൈറ്റൻസും അവസാനം പോരാട്ടത്തിൽ ചേർന്നു. അവസാനം 12.25 കോടിക്ക് നൈറ്റ് റൈഡേഴ്സ് താരത്തെ സ്വന്തമാക്കുക ആയിരുന്നു. അവസാന ഏഴ് വർഷമായി ഡെൽഹിക്ക് ഒപ്പം ആയിരുന്നു അയ്യർ ഉണ്ടായിരുന്നത്. മുമ്പ് ഡെൽഹിയുടെ ക്യാപ്റ്റനും ആയിട്ടുണ്ട് താരം.

Exit mobile version