Site icon Fanport

ശ്രേയസ് അയ്യർ ഇനി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ

ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രേയസ് അയ്യറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പുതിയ ക്യാപ്റ്റൻ ആയി നിയമിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. താരലേലത്തിൽ 12.25 കോടിക്ക് ആയിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അയ്യറെ സ്വന്തമാക്കിയത്. നൈറ്റ് റൈഡേഴ്സിന്റെ മുൻ ക്യാപ്റ്റന്മാരായ ദിനേഷ് കാർത്തികിനെയും ഓയിൻ മോർഗനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിൽ കൈവിട്ടിരുന്നു.
20220216 160506

അവസാന ഏഴ് വർഷമായി ഡെൽഹിക്ക് ഒപ്പം ആയിരുന്നു അയ്യർ ഉണ്ടായിരുന്നത്. മുമ്പ് ഡെൽഹിയുടെ ക്യാപ്റ്റനും ആയിട്ടുണ്ട് താരം.

Exit mobile version