ഒടുവില്‍ ധവാന്റെ കാര്യത്തില്‍ തീരുമാനം എടുത്ത് ഇന്ത്യ, താരം മടങ്ങും, പന്ത് ടീമിലേക്ക്

കൈവിരലിനേറ്റ പൊട്ടലിനെത്തുടര്‍ന്ന് ഇന്ത്യന്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്ത് പോയ ശിഖര്‍ ധവാന്റെ ലോകകപ്പ് മോഹങ്ങളും അവസാനിച്ചു. ധവാന്റെ കാര്യം നിരീക്ഷണത്തിലാണെന്നും ഋഷഭ് പന്തിനെ കരുതല്‍ താരമായി മാത്രമാണ് പ്രഖ്യാപിച്ചതെന്നും ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചുവെങ്കിലും ധവാന്‍ ഇനി ലോകകപ്പില്‍ കളിയ്ക്കില്ലെന്നും പകരം ഋഷഭ് പന്ത് ടീമിലേക്ക് എത്തുമെന്നും ടീം പ്രഖ്യാപിക്കുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തിലാണ് ശിഖര്‍ ധവാന് പരിക്കേറ്റത്. എന്നാല്‍ ബാറ്റിംഗ് തുടര്‍ന്ന താരം 117 റണ്‍സ് നേടിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് താരം വിട്ട് നില്‍ക്കുമെന്നും പിന്നീട് സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ താരത്തിന്റെ ലഭ്യതയെക്കുറിച്ച് തീരുമാനം എടുക്കുകയുള്ളുവെന്നും ഇന്ത്യ ആദ്യം അറിയിച്ചിരുന്നുവെങ്കിലും പുരോഗതി കാണാത്തതിനാലാണ് ഇപ്പോളത്തെ തീരുമാനം.

Previous articleഫിലിപ്പൈന്‍സിനോട് പൊരുതി തോറ്റ് ഇന്ത്യ
Next articleബാഴ്സലോണയിൽ കളിച്ച താരത്തെ സ്വന്തമാക്കി മോഹൻ ബഗാൻ