Picsart 22 10 08 17 00 43 693

ബാറ്റു കൊണ്ടും ബൗളു കൊണ്ടും തിളങ്ങി ഷെഫാലി, ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ഒന്നാം സ്ഥാനത്ത്

ഏഷ്യാ കപ്പിൽ ഇന്ന് ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ 59 റൺസിന്റെ വിജയം നേടി. ഇന്ത്യ ഉയർത്തിയ 160 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് ആകെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. ഇന്ത്യക്ക് വേണ്ടി ദീപ്തു ശർമ്മയും ഷഫാലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രേണുക, സ്നേഹ് റാണ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ബാറ്റു കൊണ്ടും ബൗള് കൊണ്ടും തിളങ്ങിയ ഷെഫാലി ആണ് കളിയിലെ താരം. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തിരുന്നു. ഓപ്പണേഴ്സ് തിളങ്ങിയതാണ് ഇന്ത്യക്ക് ഗുണമായത്. ഷഫാലി വർമ 44 പന്തിൽ 55 റൺസ് എടുത്തു. 5 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

മറ്റൊരു ഓപ്പണർ ആയ സ്മൃതി മന്ദാന 38 പന്തിൽ നിന്ന് 47 റൺസും എടുത്തു. ആറ് ബൗണ്ടറികൾ സ്മൃതിയുടെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. ജെമിമ റോഡ്രിഗസ് 35 റൺസും എടുത്തു. ബംഗ്ലാദേശിനായി റുമാന 3 വിക്കറ്റുകൾ നേടി. ഇന്ത്യ ആണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്.

Exit mobile version