Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിന്റെ ഷമീൽ ചെമ്പകത്തിന് എ ലൈസൻസ്, മലപ്പുറത്തിന്റെ ആദ്യ എ ലൈസൻസ കോച്ച്!!

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ടീമുകളുടെ പരിശീലകനായ ഷമീൽ കോച്ചിങ് ലൈസൻസായ എ എഫ് സി എ ലൈസൻസ് സ്വന്തമാക്കി. മലപ്പുറം ജില്ലയിൽ ആദ്യമായാണ് ഒരു പരിശീലകന് എ ലൈസൻസ് ലഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15 ടീമിന്റെ പരിശീലകനാണ് മലപ്പുറത്തിന്റെ സ്വന്തം ഷമീൽ ചെമ്പകത്ത്‌ കഴിഞ്ഞ ജൂണിൽ ബി ലൈസൻസ് സ്വന്തമാക്കിയ ഷമീൽ മലപ്പുറം ജില്ലയിലെ ആദ്യത്തെ AFC ബി ലൈസൻസ് കോച്ച് ആയും അന്ന് മാറിയിരുന്നു.

തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയില്‍ കളി പഠിപ്പിച്ചു കോച്ചിംഗ് കരിയർ തുടങ്ങിയ ഷമീല്‍ 2010 മുതല്‍ സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂൾ ടീമിനേയും തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയേയും മുമ്പ് പരിശീലിപ്പിച്ചു. 2016 ൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സോക്കര്‍ സ്കൂള്‍ മലപ്പുറത്ത്‌ തുടങ്ങിയപ്പോള്‍ ഹെഡ് കോച്ച് സ്ഥാനത്ത് എത്തിയതും ഷമീൽ ആയിരുന്നു. റിലയന്‍സ് യംഗ് ചാമ്പ്സ് കേരളത്തില്‍ നിന്നും കൊണ്ട് പോയ കേരള ബ്ലാസ്റ്റേഴ്ര്‍സ് കോച്ചും ഷമീല്‍ തന്നെ ആയിരുന്നു .മലപ്പുറം ജില്ല ജൂനിയര്‍ ടീമുകളെയും ഷമീൽ പരിശീലിപ്പിച്ചിട്ടുണ്ട്.

വിവ കേരള, ഗോവ വാസ്കോ, മൊഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടിയും കഴിവ് തെളിയിച്ച താരമാണ് ഷമീൽ. മുന്‍ കേരള യൂത്ത് ടീം വൈസ് ക്യാപ്റ്റനും ആയിട്ടുണ്ട്. 2007 ലെ പ്രി ഒളിമ്പിക്സ് ഇന്ത്യന്‍ അണ്ടര്‍ – 23 ടീം അംഗമായിരുന്ന ഷമീല്‍ രാജ്യാന്തരതലത്തിലും തന്റെ കളിമികവ് തെളിയിച്ചിട്ടുണ്ട്.

അരീക്കോട് പരേതനായ ചെമ്പകത്ത് അബ്ദുള്ളയുടെയും എം സി ജമീലയുടെയും പുത്രനാണ് ഷമീല്‍ . ബെഞ്ച്‌മാര്‍ക്ക് ഇന്റര്‍നാഷനല്‍ സ്കൂള്‍ ടീച്ചര്‍ ഷഹനാസ് ബീഗം എം പി ഭാര്യയും ബര്‍സ ഏക മകളും ആണ് .

Exit mobile version