നാല് റണ്‍സിനു അഞ്ച് വിക്കറ്റ്, താരമായി ഷഹീന്‍ അഫ്രീദി

- Advertisement -

ഷഹീന്‍ അഫ്രീഡിയുടെ മാന്ത്രിക സ്പെല്ലില്‍ കടപുഴകി മുല്‍ത്താന്‍ സുല്‍ത്താന്‍സ്. ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം തേടി ഇറങ്ങിയ ലാഹോര്‍ ഖലന്തേര്‍സിനെതിരെ 114 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു സുല്‍ത്താന്‍സ്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിനു ശേഷമാണ് സുല്‍ത്താന്‍സ് നിര തകര്‍ന്നടിഞ്ഞത്. 91/1 എന്ന നിലയില്‍ നിന്നാണ് 23 റണ്‍സ് നേടുന്നതിനിടെ ടീം ഓള്‍ഔട്ട് ആയത്.

3.4 ഓവറില്‍ വെറും നാല് റണ്‍സ് വഴങ്ങിയാണ് ഷഹീനിന്റെ 5 വിക്കറ്റ് നേട്ടം. കുമാര്‍ സംഗക്കാരയാണ് മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ ടോപ് സ്കോറര്‍. 32 റണ്‍സുമായി അഹമ്മദ് ഷെഹ്സാദും തിളങ്ങി. എന്നാല്‍ ഇരുവരും പുറത്തായ ശേഷം ഷഹീന്‍ അഫ്രീദി തന്റെ പ്രഭാവം പുറത്തെടുക്കുകയായിരുന്നു. സുനില്‍ നരൈനു രണ്ട് വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement