Site icon Fanport

ഈ സീസണിലെ ആദ്യ സെവൻസ് റാങ്കിംഗിൽ സബാൻ കോട്ടക്കൽ മുന്നിൽ

ഫാൻപോർട്ട് ഒരുക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗിലെ ഈ സീസണിലെ ആദ്യ പട്ടിക പുറത്തു വന്നു. ഡിസംബർ 31വരെയുള്ള പ്രകടനങ്ങൾ കണക്കികെടുത്താണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യ റാങ്കിംഗിൽ സബാൻ കോട്ടക്കൽ ആണ് ഒന്നാമതായുള്ളത്. അവസാന സീസണിൽ ഒന്നാം സ്ഥാനം കൊണ്ട് സീസൺ അവസാനിപ്പിച്ച ടീമാണ് സബാൻ കോട്ടക്കൽ. അവർ ഈ സീസണിൽ മികച്ച രീതിയിലാണ് തുടങ്ങിയിരിക്കുന്നത്.

27 പോയന്റുമായാണ് സബാൻ കോട്ടക്കൽ ഒന്നാമത് നിൽക്കുന്നത്. ഒരു കിരീടവും സബാൻ ഡിസംബറിൽ സ്വന്തമാക്കി. 24 പോയന്റുമായി ഫിഫാ മഞ്ചേരി സബാൻ കോട്ടക്കലിന് തൊട്ടു പിറകിലുണ്ട്. 21 പോയന്റുമായി റോയൽ ട്രാവൽസ് കോഴിക്കോട് ആണ് മൂന്നാമത്. സീസണിൽ കൂടുതൽ ടൂർണമെന്റുകൾ സജീവമാകുന്നതോടെ ജനുവരി അവസാനത്തിലേക്ക് ഈ റാങ്കിംഗ് പട്ടിക മാറിമറിയാൻ സാധ്യതയുണ്ട്.

Exit mobile version