Site icon Fanport

സെവൻസ് സീസണിലെ ആദ്യ കിരീടം സബാൻ കോട്ടക്കലിന് സ്വന്തം

കഴിഞ്ഞ സീസൺ കിരീടവുമായി അവസാനിപ്പിച്ച സബാൻ കോട്ടക്കൽ ഈ സീസണിൽ കിരീടവുമായി തന്നെ തുടങ്ങി. പുതിയ സീസൺ അഖിലേന്ത്യാ സെവൻസിലെ ആദ്യ ഫൈനൽ ജയിച്ച് പിണങ്ങോട് ഗ്രൗണ്ടിലെ കിരീടം സബാൻ സ്വന്തമാക്കി. ഇന്ന് നടന്ന കലാശ പോരാട്ടത്തിൽ ബെയ്സ് പെരുമ്പാവൂരിനെ ആണ് സബാൻ വീഴ്ത്തിയത്.

മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സബാന്റെ വിജയം. ഇന്ന് രണ്ട് മത്സരമുള്ളതിനാൽ സമ്പൂർണ്ണ ടീമുമായി ഇറങ്ങാൻ ബെയ്സിനായില്ല എന്നത് സെവൻസ് പ്രേമികളെ നിരാശരാക്കി. എങ്കിലും മികച്ച പോരാട്ടം തന്നെ ബെയ്സ് കാഴ്ചവെച്ചു. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ കെ ആർ എസ് കോഴിക്കോടിനെ തോൽപ്പിച്ച് ആണ് സബാൻ ഫൈനലിലേക്ക് കടന്നത്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ക്ലബാണ് സബാൻ കോട്ടക്കൽ. ഈ സീസണിലും അതാവർത്തിക്കുമെന്ന പ്രഖ്യാപനമാണ് ഈ ആദ്യ കിരീടം.

Exit mobile version