Site icon Fanport

ത്രില്ലറിന് ഒടുവിൽ സെവൻസിന്റെ ലോകകപ്പ് കിരീടം മെഡിഗാഡ് അരീക്കോടിന്!!

സെവൻസിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസ് കിരീടം മെഡിഗാഡ് അരീക്കോട് സ്വന്തമാക്കി. ഇന്ന് നടന്ന ആവേശ ഫൈനലിൽ സെവൻസിലെ വലിയ ശക്തികളായ റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ച് കൊണ്ടാണ് മെഡിഗാഡ് അരീക്കോട് കിരീടം സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തിൽ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം പിറന്ന ഗോളിൽ ആയിരുന്നു മെഡിഗാഡിന്റെ വിജയം.

രണ്ടിനെതിരെ മൂന്നു ഗോളുകൾ എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. തുടക്കത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മെഡിഗാഡ് അരീക്കോട് മുന്നിൽ എത്തിയിരുന്നു. എന്നാൽ ശക്തമായി തിരിച്ചടിച്ച് മത്സരം 2-2 എന്നാക്കാൻ റോയൽ ട്രാവൽസ് കോഴിക്കോടിനായി. ആശിഖ് ഉസ്മാനും ഷാനിദ് വാളനുമാണ് റോയലിനു വേണ്ടി ഗോളുകൾ നേടിയത്.

തുടർന്ന് എക്സ്ട്രാ ടൈമിൽ കളി എത്തി. എക്സ്ട്രാ ടൈന്റെ അവസാന നിമിഷം മെഡിഗാഡ് അൻഷിദ് ഖാനെ മറികടന്ന് വിജയ ഗോൾ നേടി. മെഡിഗാഡ് അരീക്കോടിന്റെ ഈ സീസണിലെ രണ്ടാം കിരീടമാണിത്. റോയൽ ട്രാവൽസ് ഇതാദ്യമായാണ് ഈ സീസണിൽ ഒരു ഫൈനലിൽ പരാജയപ്പെടുന്നത്.

Exit mobile version