അരീക്കോട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ കെ എം ജി മാവൂരും ലിൻഷ മണ്ണാർക്കാടും ഒരോ ഗോൾ വീതം അടിച്ച് പിരിഞ്ഞു. മാവൂരിനായി ഇന്ന് ഇന്ത്യൻ താരം അനസ് എടത്തൊടിക കളത്തിൽ ഇറങ്ങിയിരുന്നു. ഒരു ഹെഡറിലൂടെ അനസ് എടത്തൊടിക തന്നെയാണ് കെ എം ജി മാവൂരിനായി ഗോൾ നേടിയത്. രണ്ടാം പാദത്തിൽ വിജയിച്ച് ആദ്യ ഫൈനൽ കാണുക ആവും മാവൂരിന്റെ ലക്ഷ്യം.
https://twitter.com/FanportOfficial/status/1506347804557459464?t=DawayGOFoxkeozm5zfAjwQ&s=19
നാളെ അരീക്കോട് നടക്കുന്ന രണ്ടാം സെമിയിൽ എ വൈ സി ഉച്ചാരക്കടവ് മെഡിഗാഡ് അരീക്കോടിനെ നേരിടും.