
ഇന്നത്തെ കൊളംബിയ ജപ്പാൻ മത്സരത്തിൽ പിറന്ന മൂന്നു ഗോളുകളിൽ മൂന്നും സെറ്റ് പീസുകളിൽ നിന്നായിരുന്നു. ആദ്യത്തേത് പെനാൾട്ടി, രണ്ടാമത്തേത് ഫ്രീകിക്ക്, മൂന്നാമത്തേത് കോർണർ. അതെ ഈ ലോകകപ്പിൽ ഓപൺ പ്ലേയിൽ നിന്ന് ഉണ്ടാകുന്നതിനേക്കാൾ ഗോളുകളാണ് ഡെഡ് ബോൾ അവസരങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. കണക്ക് പ്രകാരം ഇന്നത്തെ മൂന്ന് ഗോളുകൾ അടക്കം ഈ ലോകകപ്പിൽ പിറന്ന 35 ഗോളുകളിൽ 22ഉം ഇങ്ങനെയുള്ള സെറ്റ് പീസുകളിൽ നിന്നാണ്.
അതായത് മൊത്തം ഗോളുകളുടെ 62 ശതമാനം. 2014 ലോകകപ്പിൽ ഇത് വെറും 28 ശതമാനം ആയിരുന്നു. അന്ന് ബ്രസീലിൽ ആകെ പിറന്ന 171 ഗോളുകളിൽ 48 ഗോളുകളാണ് സെറ്റ്പീസിൽ നിന്ന് ഉണ്ടായത്. ഇത്തവണ ആ റെക്കോർഡ് മറികടന്നേക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. ഇതുവരെ നാല് ഡയറക്ട് ഫ്രീകിക്ക് ഗോളുകൾ ഈ ലോകകപ്പിൽ പിറന്നു. കഴിഞ്ഞ ലോകകപ്പിൽ മൊത്തം 3 ഡയറക്ട് ഫ്രീകിക്ക് ഗോളുകൾ മാത്രമെ പിറന്നിരുന്നുള്ളൂ. ആദ്യ റൗണ്ട് മാത്രം കഴിയുമ്പോഴേക്കാണ് ഈ ലോകകപ്പിൽ നാലു ഗോളുകൾ പിറന്നത് എന്നതോർക്കണം.
ഇന്ന് കഗാവ സ്കോർ ചെയ്ത പെനാൾട്ടിയോടെ ഈ ലോകകപ്പിലെ പെനാൾട്ടികളുടെ എണ്ണം ഒമ്പതും ആയി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
